ഓൺലൈൻ എം.കോം കോഴ്‌സ്
കോട്ടയം: എം.ജി സർവകലാശാലയുടെ സെന്റർ ഫോർ ഓൺലൈൻ എഡ്യൂക്കേഷൻ നടത്തുന്ന എം.കോം ഫിനാൻസ് ആൻഡ് ടാക്‌സേഷൻ രണ്ട് വർഷത്തെ (നാല് സെമസ്റ്ററുകൾ) ബിരുദാനന്തരബിരുദ കോഴ്‌സിൽ പ്രവേശനത്തിന് അപേക്ഷക്ഷണിച്ചു. പൂർണമായും ഓൺലൈനായി നടത്തുന്ന കോഴ്‌സ് യു.ജി.സി അംഗീകാരമുള്ളതാണ്. ദേശീയതലത്തിലും അന്തർദേശീയതലത്തിലുമുളള വിദ്യാർത്ഥികൾക്ക് പ്രായഭേദമില്ലാതെ അപേക്ഷിക്കാം. ജോലിചെയ്യുന്നവർക്കും റഗുലർ പഠനം സാധിക്കാത്തവർക്കും അധികബിരുദം നേടാൻ താത്പര്യമുളളവർക്കും പഠനം സാദ്ധ്യമാകുന്ന രീതിയിലാണ് കോഴ്‌സുകൾ ക്രമീകരിച്ചിരിക്കുന്നത്.
ബി.കോം / ബി.ബി.എ / ബി.ബി.എം തുടങ്ങിയ സർവകലാശാല അംഗീകരിച്ച തത്തുല്യ കോഴ്‌സുകളിൽ 45 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് യോഗ്യത. 2022 ആഗസ്റ്റ് 31 നകം പാസ്സാകുന്നവർക്കും അപേക്ഷിക്കാം. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സെമസ്റ്ററിന് 18000 രൂപയും മൊത്തമായി 72000 രൂപയും വിദേശ വിദ്യാർത്ഥികൾക്ക് സെമസ്റ്ററിന് 325 ഡോളറും മൊത്തമായി 1300 ഡോളറുമാണ് കോഴ്‌സ് ഫീസ്. താത്പര്യമുള്ളവർക്ക് www.mguonline.ac എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ആഗസ്റ്റ് 31.
പരീക്ഷാഫലം
ഒന്നാംവർഷ ബി.എം.ആർ.ടി (2016 അഡ്മിഷൻ സപ്ലിമെന്ററി / 2016ന് മുൻപുള്ള അഡ്മിഷൻ മേഴ്‌സി ചാൻസ്) ബിരുദ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.