കളമശേരി: ഏലൂർ നഗരസഭയിൽ ഉദ്യം രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്‌ക് തുടങ്ങി. ഏപ്രിൽ ഒന്നിനുശേഷം തുടങ്ങിയ സംരംഭങ്ങൾക്കും വീടുകൾക്കും തിങ്കൾ, ബുധൻ ദിവസങ്ങളിൽ സൗജന്യ രജിസ്ട്രേഷൻ നടത്താം. ബാങ്ക് ലോൺ, വ്യവസായ മേളകളിലെ ഫീസിളവ്, സെൻട്രൽ ഗവ. ഇ- കൊമേഴ്സ് പോർട്ടലിൽ ഫ്രീ രജിസ്ട്രേഷൻ, കെ.എസ്.ഒ സർട്ടിഫിക്കറ്റിൽ ഫീസ് തിരിച്ചുകിട്ടൽ, കിട്ടാക്കടങ്ങൾക്ക് പരിരക്ഷ തുടങ്ങിയവ ലഭിക്കും. 9633528983, 9526076176 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.