കൊച്ചി: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിപ്രകാരമുള്ള ചികിത്സ ഇനി ആസ്റ്റർ മെഡ്സിറ്റിയിലും ലഭിക്കും. സങ്കീർണ ചികിത്സാരീതികളായ കരൾ മാറ്റിവയ്ക്കൽ, മജ്ജ മാറ്റിവയ്ക്കൽ, ഇന്റർവെൻഷണൽ കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി, ഓർത്തോപീഡിക് സർജറി, ജനറൽ സർജറി, റേഡിയേഷൻ ഓങ്കോളജി എന്നിവയാണ് മെഡിസെപ് സ്‌കീമിന് കീഴിൽ പണരഹിത സേവനങ്ങളായി ലഭ്യമാവുക. ഫോൺ: 8129648222.