തൃപ്പൂണിത്തുറ: തെക്കൻ പറവൂർ സെന്റ് ജോൺസ് സീനിയർ സെക്കൻഡറി സ്കൂളിൽ ഈദ് ഉത്സവം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ സാബു ടി. ജോൺ അദ്ധ്യക്ഷത വഹിച്ചു. അരയൻകാവ് ജുമാമസ്ജിദ് ഇമാം സുൽഫിക്കർ റഹ്മാനി മുഖ്യാതിഥിയായി. അസിസ്റ്റന്റ് മാനേജർ വി.വൈ.തോമസ്, അക്കാഡമിക് പ്രിൻസിപ്പൽ സൂസി ചെറിയാൻ, പ്രിൻസിപ്പൽ പി. ധന്യ, പി.ടി.എ പ്രസിഡന്റ് ബെന്നി ഔസേഫ് എന്നിവർ സംസാരിച്ചു. ഈദ് ഗാനങ്ങൾ, മാപ്പിളപ്പാട്ട്, മൈലാഞ്ചി ഇടൽ തുടങ്ങിയ കലാപരിപാടികളുമുണ്ടായി.