കളമശേരി: മന്ത്രി പി.രാജീവ് നിയോജക മണ്ഡലത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന സമഗ്ര കാർഷിക വികസന പദ്ധതിയായ "കൃഷിക്ക് ഒപ്പം കളമശേരി" സംഘാടക സമിതി യോഗം കളമശേരി സഹകരണ ബാങ്ക് പ്രസിഡന്റ് അനില ജോജോയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.നിഷാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ഇ.അബ്ദുള്ള ,കോ ഓർഡിനേറ്റർ എം.പി.വിജയൻ, കൗൺസിലർമാരായ പീയുഷ് ഫെലിക്സ്, മിനി കരീം,ഹാജിറ ഉസ്മാൻ,നെഷീദ സലാം, റാണി രാജേഷ്, മെറൂസ് മേരിപീയുസ്, സിയാദ്, സിന്ധു ടീച്ചർ, ബിന്ദു മനോഹരൻ,ഡോൺ ഡേവിസ് തുടങ്ങിയവർ സംസാരിച്ചു.