
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിൽ ഗുരുപൂർണിമ ആഘോഷം നടന്നു. ഹിന്ദി വിഭാഗം അദ്ധ്യാപകരും ഭാഷാ ക്ലബും ഗുരുപൂർണിമ ദിനാചരണത്തിന് നേതൃത്വം നൽകി. ഗുരുവന്ദനം, വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധയിനം കലാപരിപാടികൾ എന്നിവ ചടങ്ങിന് മാറ്റുകൂട്ടി. സ്കൂൾ പ്രിൻസിപ്പൽ എം.ആർ.രാഖി പ്രിൻസ്, വൈസ് പ്രിൻസിപ്പൽ ഫാദർ ജിംജു പത്രോസ്, സ്കൂൾ മാനേജർ എം.എൻ.ദിവാകരൻ എന്നിവർ സംബന്ധിച്ചു.