കൂത്താട്ടുകുളം: ആം ആദ്മി പാർട്ടി കൂത്താട്ടുകുളം മുനിസിപ്പൽ കമ്മറ്റി ഓഫീസ് 15ന് വൈകിട്ട് 3ന് സംസ്ഥാന കൺവീനർ പി.സി. സിറിയക്ക് ഉദ്ഘാടനം ചെയ്യും. നടപ്പുറം റോഡിൽ കണ്ടത്തിൽ ബിൽഡിംഗ്സിലെ ഓഫീസ് ഉദ്ഘാടനശേഷം വൈ.എം.സി.എയുടെ മുൻവശത്ത് പൊതുസമ്മേളനത്തിൽ മുനിസിപ്പൽ കൺവീനർ സജി ചെറിയാൻ അദ്ധ്യക്ഷനാകും.മണ്ഡലം കൺവീനർ ആർ.സി. വിൻസെന്റ്, ജില്ലാ കൺവീനർ സാജു പോൾ, കൗൺസിലർ പി.ജി.സുനിൽകുമാർ, അഡ്വ. ബിനോയ് പുല്ലത്തിൽ, ഡോ. രവീന്ദ്രനാഥ് കമ്മത്ത്, പ്രൊഫ. സെലീനാമ്മ ഫിലിപ്പ്, ലീനാ സുബാഷ്, റെനി സ്റ്റീഫൻ, ജെയ്സൺ മാത്യു എന്നിവർ പ്രസംഗിക്കും. നേതാക്കളായ സജി ചെറിയാൻ, ബെന്നി പൗലോസ്, റെനി സ്റ്റീഫൻ, മാത്യു ചെമ്പരത്തി, സേവ്യർ പനങ്കുഴ, ജോഷി കാക്കനാട്ട് എന്നിവർ പരിപാടി വിശദീകരിച്ചു.