തൃക്കാക്കര: സ്വർണക്കടത്ത് കേസിലെ പ്രധാനപ്രതിയെ സംഘപരിവാർ വിലയ്ക്കെടുത്തതായി സി.പി.എം സംസ്ഥാനസമിതി അംഗം എസ്. ശർമ്മ പറഞ്ഞു. വർഗീയതക്കും എൽ.ഡി.എഫ് സർക്കാരിനുമെതിരെ നടക്കുന്ന ദുഷ്പ്രചരണങ്ങൾക്കെതിരെ സി.പി.എം തൃക്കാക്കര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനപ്രചാരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാഥാ ക്യാപ്ടൻ എ.ജി. ഉദയകുമാറിന് പതാക കൈമാറി. ടി.എ. സുഗതൻ അദ്ധ്യക്ഷത വഹിച്ചു, നേതാക്കളായ സി.എൻ. അപ്പുക്കുട്ടൻ, സി.എൻ സതീശൻ, മീനു സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.