മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ഗവ.വി.എച്ച് എസ് സ്കൂളിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച ടോയ്‌ലറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. മാറാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ജിജോ, പി.ടി.എ പ്രസിഡന്റ് സിനിജ സനിൽ, മദർ പി.ടി.എ ചെയർപേഴ്സൺ ഷർജ സുധീർ, സ്കൂൾ വികസന സമിതി ചെയർമാൻ ടി.വി അവിരാച്ചൻ. പ്രിൻസിപ്പൽ റനിത ഗോവിന്ദ്, ഹെഡ്മാസ്റ്റർ എ.എ.അജയൻ, ഡോ. അബിത രാമചന്ദ്രൻ ,പി.സമീർ സിദ്ദീഖി,ജി.ശ്രീകല, ഇ.ആർ.വിനോദ്, ആർ.എസ്.ചിത്ര, ടി.പൗലോസ്, ശ്യാംലാൽ, അനിൽകുമാർ, എം.ഐ.ഷീബ, എം.പി.ഗിരിജ, സിലി ഐസക്ക് തുടങ്ങിയവർ പങ്കെടുത്തു. മികച്ച എൻ.എസ്.എസ് യൂണിറ്റിനും പ്രോഗ്രാം ഓഫീസർക്കുമുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ പ്രിൻസിപ്പൽ റനിത ഗോവിന്ദിനും പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖിനും ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം പ്രസിഡന്റ് ഉല്ലാസ് തോമസ് കൈമാറി.