പറവൂർ: കോട്ടുവള്ളി കൈതാരം മുസ്ലിം സാധുജന സംരക്ഷണ സംഘത്തിന്റെ വിദ്യാഭ്യാസ അവാർഡ് വിതരണം മഹല്ല് ഖത്തീബ് അബ്ദുൽ അസീസ് അഹ്സനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എച്ച്. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് പ്രസിഡന്റ് കെ.എ. അലിഹാജി, സെക്രട്ടറി കെ.ഐ. ബാവ എന്നിവർ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. കെ.എ. സക്കീർ ഹുസൈൻ, പി.ബി. മുഹമ്മദ്, കെ.ഐ. സലാഹുദ്ദീൻ, ഷെബീർ ബക്കർ, അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു.