പറവൂർ: എൽ.ഡി.എഫ് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ ദുഷ്പ്രചരണങ്ങൾക്കും വർഗീയതക്കുമെതിരെ സി.പി.എം പറവൂർ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചാരണ ജഥക്ക് തുടങ്ങി. ഇളന്തിക്കരയിൽ ജാഥ ക്യാപ്റ്റൻ ടി.ആർ. ബോസിന് പതാക കൈമാറി സംസ്ഥാന കമ്മിറ്റി അംഗം കെ. ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. എം.പി. ജോസ് അദ്ധ്യക്ഷത വഹിച്ചു. പി.ഒ. സുരേന്ദ്രൻ, പി.ആർ. സത്യൻ എന്നിവർ സംസാരിച്ചു.
പുത്തൻവേലിക്കര ബസാർ, പാലിയംനട,ഗോതുരുത്ത്, മൂത്തകുന്നം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ചെട്ടിക്കാട് സമാപിച്ചു. കെ.ഡി. വേണുഗോപാൽ, പി.എസ്. ഷൈല, ടി.വി. നിധിൻ, എ.എസ്. അനിൽകുമാർ, കെ.സി. രാജീവ്, റീന അജയകുമാർ, എ.ബി. മനോജ്, എൽ. ആദർശ്, ഇ.ബി. സന്തു തുടങ്ങിയവർ സംസാരിച്ചു. ഇന്ന് രാവിലെ ഒമ്പതിന് മുറവൻതുരുത്തിൽ നിന്ന് പര്യടനം തുടങ്ങി പറവൂർ പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സമാപിക്കും.