അങ്കമാലി : സി.പി.എം അങ്കമാലി ഏരിയാ കമ്മിറ്റിയുടെ വാഹന പ്രചരണ ജാഥ പാറക്കടവ് പഞ്ചായത്തിലെ കുറുമശ്ശേരിയിൽ നിന്ന് പര്യടനം തുടങ്ങി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ജാഥാ ക്യാപ്റ്റൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.പി. പത്രോസിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സി.എം. സാബു അദ്ധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ എം.പി. പത്രോസ്, മാനേജർ അഡ്വ.കെ.കെ. ഷിബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ.കെ. തുളസി, സി.കെ. സലിംകുമാർ, ലോക്കൽ സെക്രട്ടറി വി.വി. രാജൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ സി.എൻ. മോഹനൻ, ജിഷ ശ്യാം എന്നിവർ സംസാരിച്ചു.