uk
യു.കെയിലെ ലിവർപൂൾ ജോൺ മൂർസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾക്കൊപ്പം ഹൈബി ഈഡൻ എം.പി സംവദിക്കുന്നു

കൊച്ചി: യു.കെയിലെ ലിവർപൂൾ ജോൺ മൂർസ് യൂണിവേഴ്‌സിറ്റിയിലെ പതിനൊന്ന് അംഗ വിദ്യാർത്ഥിസംഘം ഹൈബി ഈഡൻ എം.പിയുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. വിദ്യാർത്ഥി രാഷ്ട്രീയം, പാർലമെന്റ് അനുഭവങ്ങൾ, വികസന കാഴ്ചപ്പാട് തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ചയായി. ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് യു.കെ ആസ്ഥാനമായ ഇന്റർനാഷണൽ സ്കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ഐ.എസ്. ഡി.സി) സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ സമ്മർ സ്‌കൂളിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ കൊച്ചിയിൽ എത്തിയത്.