വൈപ്പിൻ: കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ആവിഷ്‌കരിച്ച സമഗ്ര വൈപ്പിൻ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്. എസ്. എൽ.സിക്കും പ്ലസ്ടുവിനും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കും. വൈപ്പിൻ മണ്ഡലത്തിലെ സ്‌കൂളുകളിൽ പഠിച്ചവരും ഇതര മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച വൈപ്പിൻ സ്വദേശികളും എം.എൽ.എ.യുടെ വിദ്യാഭ്യാസ അവാർഡിന് അർഹരാണ്.
യോഗ്യരായവർ സർട്ടിഫിക്കറ്റിന്റെ പകർപ്പും മറ്റു രേഖകളും ഓച്ചന്തുരുത്ത് കമ്പനിപ്പീടികയിലുള്ള എം.എൽ.എ ഓഫീസിൽ 18ന് വൈകിട്ട് അഞ്ചിനകം എത്തിക്കണം. വിശദ വിവരങ്ങൾക്ക് ഫോൺ: 0484 2494020, 98475 51197, 99958 29545, knunnikrishnan2021@gmail.com.