പെരുമ്പാവൂർ: ഭരണഘടനയെ അവഹേളിച്ച സജി ചെറിയാൻ എം.എൽ.എ സ്ഥാനവും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വെങ്ങോല മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്രത്വത്തിൽ നെടുന്തോട് ജംഗ്ഷനിൽ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞാദിന സദസ് സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി എം.എം. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. വെങ്ങോല മണ്ഡലം വൈസ് പ്രസിഡന്റ് എം.കെ. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു,

ബ്ലോക്ക് കോൺഗ്രസ് ഭാരവാഹിയായ എം.പി. ജോർജ് ഭരണഘടനാ സംരക്ഷണപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നേതാക്കളായ എം.കെ. ഖാലിദ്, കെ വൈ. യാക്കോബ്, സി.എ.നിസാർ, സുധീർ പാറക്കൽ, എൻ.കെ. ഇസ്മയിൽ, കെ.എ. അബൂബക്കർ, എ.കെ. അഫ്‌സൽ, പി.കെ. മുജീബ് , എം.എം. മുജീബ്, ടി.എ. അൻവർ സാദത്ത്, സി.ഇ. താജുദീൻ, ഷിഹാബ് പള്ളിക്കൽ, ഷമിതാ ഷരീഫ്, പ്രീതി വിനയൻ, വാസന്തി രാജേഷ്, ഷീബാ രാമചന്ദ്രൻ, ജെസി ബേബി, അനിതാ സഞ്ജു എന്നിവർ പ്രസംഗിച്ചു.