കളമശേരി: ഏലൂർ പച്ചമുക്കിനടുത്തുള്ള പാറക്കൽ കടവിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഏലൂർ സൗത്ത് ലക്ഷം വീട് കോളനിയിൽ വലിയ മുക്കത്ത് വീട്ടിൽ ലൂയിസിന്റെ മകൻ ജേക്കബ് നിജു (39) ആണ് മരണമടഞ്ഞത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം കൂട്ടുകാരൻ രാജേഷിനൊപ്പം മദ്യപിച്ച ശേഷം കുളിക്കാനിറങ്ങിയതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു. രാജേഷ് നീന്തി രക്ഷപെട്ടു. ഏലൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെടുത്തു. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.