കൊച്ചി: ഹൈദരാബാദിൽ കാണാതായ ലോറിഡ്രൈവർ ഉദയംപേരൂർ കൊച്ചുപള്ളി സ്വദേശി കാവൽപറമ്പിൽ വേലായുധന്റെ മകൻ ഷോബിയെ (44) കണ്ടെത്താനുള്ള ശ്രമങ്ങൾക്കായി ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ഒന്നര മാസക്കാലമായിടും കേസിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. കളക്ടർ, കമ്മിഷണർ, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി വി. മുരളീധരൻ ഉൾപ്പെടെയുള്ളവർക്ക് ആക്ഷൻ കൗൺസിൽ നിവേദനം നൽകും. കൺവീനർ ശ്രീജിത്ത് ഗോപിയുടെ നേതൃത്വത്തിൽ ഷോബിയുടെ ബന്ധുക്കളെയുംകൂട്ടി നേരിട്ട് പരാതിനൽകും. കോടതിയെ സമീപിക്കുന്ന കാര്യവും ആലോചനയിലുണ്ട്.
നിവേദ്യം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. ജി.എസ്. അശോകൻ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻമാരായി സുധ നാരായണൻ, സ്മിത രാജേഷ്, ഡി. ജിനുരാജ് എന്നിവരുൾപ്പെട്ട 31 പേരുടെ ആക്‌ഷൻ കൗൺസിൽ കമ്മിറ്റിയാണ് രൂപീകരിച്ചത്.