വൈപ്പിൻ: സി.പി.എമ്മിനും മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ നടക്കുന്ന കള്ളപ്രചാരണങ്ങൾക്കെതിരെ സി.പി. എം വൈപ്പിൻ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന വാഹന പ്രചാരണ ജാഥ ഗോശ്രീ ജംഗ്ഷനിൽ ജില്ലാ സെക്രട്ടറി സി. എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ എ. പി. പ്രിനിലിന് പതാക കൈമാറി.
ആൽബി കളരിക്കൽ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എം. കെ. ശിവരാജൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ ബി. വി. പുഷ്‌കരൻ, പി. വി. ലൂയിസ്, ഡോ. കെ. കെ. ജോഷി, എ. കെ. ശശി, കെ. എ. സാജിത്ത് എന്നിവർ സംസാരിച്ചു.
ആദ്യ ദിവസത്തെ പര്യടനം ഞാറക്കൽ പെരുമ്പിള്ളിയിൽ സമാപിച്ചു. വ്യാഴം രാവിലെ ഒമ്പതിന് ഞാറക്കൽ ലേബർ കോർണറിൽ നിന്ന് ആരംഭിച്ച് വൈകിട്ട് എടവനക്കാട് എം. ജി സ്‌ക്വയറിൽ സമാപിക്കും.