accident

കോലഞ്ചേരി: പിറമാടത്ത് ഓട്ടോ അപകടത്തിൽ കരിമുകൾ കാണിനാട് പനയ്ക്കപ്പാടത്ത് ശിവൻ (58) മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യാ സഹോദരൻ പ്രകാശനെ (48) കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച് രാത്രി 7.30 നായിരുന്നു അപകടം. ബന്ധുവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇരുവരും. ശിവന്റെ സംസ്‌കാരം നടത്തി. ഭാര്യ: സുധ. മക്കൾ: ജിനു, അശ്വതി.