preeja

ആലുവ: എടത്തല ഗ്രാമപഞ്ചായത്തും കുഴുവേലിപ്പടി കെ.എം.ഇ.എ എൻജിനിയറിംഗ് കോളേജും വി.പി.എസ് ലേക് ക്ഷോർ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. കോളേജ് ചെയർമാൻ റിയാസ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജ്‌മെന്റ് സെക്രട്ടറി അഡ്വ. കെ.എ. ജലീൽ, സെക്രട്ടറിമാരായ മജീദ് പാറേക്കാടൻ, എൻ.കെ. നാസർ, ഡയറക്ടർ ഡോ. ടി.എം. അമർ നിഷാദ്, വൈസ് പ്രിൻസിപ്പൽ ഡോ. രേഖ ലക്ഷ്മണൻ, ലേക് ഷോർ ആശുപത്രി ഹെൽത്ത് കെയർ പ്രമോഷൻ സീനിയർ മാനേജർ അനു എസ്. കടയത്, എം.എ. അജീഷ്, ലിജി, നൗഷാദ്, ലിയാഖത്ത് അലി തുടങ്ങിയവർ സംസാരിച്ചു.