ആലുവ: എസ്.എൻ.ഡി.പി യോഗം തായിക്കാട്ടുകര ശാഖ വക ശ്രീനാരായണപുരം ശ്രീ ശാരദാദേവി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം നാളെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ശാഖാ പ്രസിഡന്റ് മനോഹരൻ തറയിൽ, സെക്രട്ടറി ശശി തൂമ്പായിൽ എന്നിവർ അറിയിച്ചു. ക്ഷേത്രം തന്ത്രി ഹരിഹരസുതൻ, മേൽശാന്തി ഉമേഷ് എന്നിവർ ചടങ്ങുകൾക്ക് മുഖ്യാകാർമ്മികത്വം വഹിക്കും. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മൃത്യുഞ്ജയഹോമം, പ്രസാദ ഊട്ട്, ഭഗവതിസേവ എന്നിവ നടക്കും.