
കൊച്ചി: മുൻമന്ത്രി പരേതനായ ടി. ശിവദാസമേനോന്റെ മകളും കൈരളി ടിവി ഡയറക്ടർ അഡ്വ. സി.കെ. കരുണാകരന്റെ ഭാര്യയുമായ എറണാകുളം വിദ്യാനഗർ ആൻമോളിൽ കല്യാണി കരുണാകരൻ (മോളി–66) നിര്യാതയായി. മസ്തിഷ്‌കാഘാതത്തെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അമ്മ: പരേതയായ ഭവാനിയമ്മ. മക്കൾ: ശ്യാം കരുണാകരൻ, ഡോ. ശിവ് കരുണാകരൻ (ഇരുവരും യു.എസ്.എ). മരുമക്കൾ: കെല്ലി ബിഷപ്പ് കരുണാകരൻ, ഡോ. മോണിക്ക കരുണാകരൻ (ഇരുവരും യു.എസ്.എ). സംസ്കാരം നടത്തി.