പള്ളുരുത്തി:നാല് വിശുദ്ധരുടെ തിരുശേഷിപ്പുകൾക്ക് കുമ്പളങ്ങി ഫെറോനയിൽ സ്വീകരണം നൽകി. കൊച്ചി രൂപത കെ.സി.വൈ.എം, കുടുംബ യൂണിറ്റ് ശുശ്രൂഷ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് തിരുശേഷിപ്പ് പ്രയാണം.

ദേവസഹായം പിള്ള, ഫ്രാൻസീസ് സേവ്യർ, കുരിശ്, വാഴ്ത്തപ്പെട്ട കാർലോ അക്യുതോസ് എന്നിവരുടെ തിരുശേഷിപ്പുകളാണ് പ്രയാണത്തിലുള്ളത്. ഇടക്കൊച്ചി ഫെറോനയിലെ പെരുമ്പടപ്പ് സാന്താക്രൂസ് ദേവാലയത്തിൽ നിന്ന് കുമ്പളങ്ങി സെന്റ് ജോസഫ് പള്ളിയിലെത്തിച്ച തിരുശേഷിപ്പുകൾ വികാരി. ഫാ.ജേക്കബ് കയ്യാല, സഹ വികാരി ഫാ.അനുപ് പോൾ ബ്ലാം പറമ്പിൽ, മദർ സി.തരേസ, ജോർജ് നാങ്കേരി, ജോൺസൻ പഴേരി, പോൾ ബെന്നി പുളിക്കൽ, നിഷ ജോബോയ്, നിബിൻ എന്നിവർ ഫാ. ആൻഡ്രൂസ് കാട്ടിപ്പറമ്പലിൽ നിന്ന് ഏറ്റുവാങ്ങി. ജൂൺ 4ന് പൂങ്കാവ് പള്ളിയിൽ നിന്ന് ആരംഭിച്ച പ്രയാണം 50 ഇടവകകളിലെ സ്വീകരണശേഷം ആഗസ്റ്റ് 15 ന് ഫോർട്ടുകൊച്ചി സാന്താക്രൂസ് ബസലിക്കയിൽ സമാപിക്കും.