1

തൃക്കാക്കര: സംരക്ഷണ ഭിത്തി ഇടിഞ്ഞതുകാരണം വീട് അപകടാവസ്ഥയിൽ. കാക്കനാട് തെങ്ങോട് പോല്ലേക്കാട്ടുമലയിൽ മോളത്ത് വീട്ടിൽ കുട്ടപ്പൻ-ഓമന ദമ്പതികളുടെ വീടാണ് അപകടാവസ്ഥയിലായത്. ഇന്നലെ പുലർച്ചെ പെയ്ത ശക്തമായ മഴയിലാണ് സംരക്ഷണ ഭിത്തി ഇടിഞ്ഞത്.കുട്ടപ്പന്റെ വീടിന് പിന്നിലെ ഭിത്തിയിൽ വിള്ളൽ സംഭവിച്ചിട്ടുണ്ട്.വാർഡ് കൗൺസിലർ അജിത ജയചന്ദ്രന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.കളക്ടർക്ക് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.