മട്ടാഞ്ചേരി: എൽ.ഡി.എഫ് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ ദുഷ്പ്രചാരണങ്ങൾക്കും വർഗീയതയ്ക്കുമെതിരെ സി.പി. എം കൊച്ചി ഏരിയയിൽ നടക്കുന്ന രാഷ്ട്രീയ പ്രചാരണജാഥ സമാപിച്ചു. ജാഥ ക്യാപ്ടൻ കെ. എം. റിയാദ് , വൈസ് ക്യാപ്ടൻ കെ. എ. എഡ്വിൻ, മാനേജർ വി.സി.ബിജു, ജാഥ അംഗങ്ങളായ ബെനഡിക്ട് ഫെർണാണ്ടസ്, എം.കെ. അഭി, പി. എസ്. രാജം, വിപിൻരാജ്, കെ.എ. അജേഷ്, സി.എസ്. ഗിരീഷ്, അമൽ സണ്ണി എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം സംസ്ഥാന കമ്മിറ്റിഅംഗം എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. എം. ഹബീബുള്ള അദ്ധ്യക്ഷനായി. എ. എച്ച്.നിയാസ് സംസാരിച്ചു.