
തൃക്കാക്കര: ഓപ്പറേഷൻ സിറ്റി റെയ്ഡിന്റെ ഭാഗമായി മോട്ടോർ വാഹനവകുപ്പും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ 175 വാഹനങ്ങൾക്കെതിരെ കേസ് എടുത്തു. ജില്ലയിലെ 250ഓളം വാഹനങ്ങൾ പരിശോധിച്ചു. ബസിൽ കണ്ടക്ടർ ലൈസൻസ് ഇല്ലാത്ത 60 കേസുകളും ടാക്സ് അടയ്ക്കാതെ സർവീസ് നടത്തിയതിന് അഞ്ചുകേസുകളും ട്രിപ്പ് മുടക്കിയതിന് ആറുകേസുകളും യൂണിഫോം ധരിക്കാത്ത 30 ഡ്രൈവർമാർക്കെതിരെയും വാതിലടയ്ക്കാതെ സർവീസ് നടത്തിയതിന് 10 കേസുകളും എടുത്തു. എറണാകുളം ആർ.ടി.ഒ പി.എം.ഷബീറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ കുടുങ്ങിയത്.