കൊച്ചി: ഇന്നലെ രാവിലെ കരുനാഗപ്പള്ളിയിൽ നിന്ന് മോഷണം പോയ ആംബുലൻസ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം കർഷക റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
രോഗിയെ എത്തിച്ച ശേഷം ഡ്രൈവർ മാറിയപ്പോഴായിരുന്നു മോഷണം. ആംബുലൻസ് ഡ്രൈവർമാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയുള്ള പ്രചാരണത്തിനിടെയാണ് എറണാകുളത്ത് 'നന്മ' എന്ന് പേരുള്ള ആംബുലൻസ് കിടക്കുന്ന കാര്യം അറിഞ്ഞത്.
കടവന്ത്ര പൊലീസ് ഉച്ചയോടെ കസ്റ്റഡിയിലെടുത്ത വാഹനം ഇന്നലെ രാത്രി തന്നെ കരുനാഗപ്പള്ളി പൊലീസിന് കൈമാറി.