dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായകതെളിവായ മെമ്മറികാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്നുതവണ പരിശോധിച്ചിട്ടുണ്ടെന്നും ഇതിൽ രണ്ടുതവണ രാത്രിയിലാണ് പരിശോധന നടന്നതെന്നും വ്യക്തമാക്കി ഫോറൻസിക് ലാബ് അധികൃതർ അന്വേഷണസംഘത്തിനും വിചാരണക്കോടതിക്കും റിപ്പോർട്ട് നൽകി.

ഓരോതവണ പരിശോധിച്ചപ്പോഴും ഉപയോഗിച്ച ഡിവൈസിന്റെ വിവരങ്ങൾ ഉൾപ്പെടെയാണ് റിപ്പോർട്ട്. കോടതിസമയം അല്ലാത്തപ്പോൾ രണ്ടുതവണ കാർഡ് പരിശോധിച്ചത് അന്വേഷിക്കേണ്ടതുണ്ടെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. ദൃശ്യങ്ങൾ ചോർന്നതായി സംശയിക്കുന്നെന്ന് വ്യക്തമാക്കി അതിജീവിത പരാതി നൽകിയിട്ടുമുണ്ട്.

2017 ഫെബ്രുവരി 17നാണ് നടിയെ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്. ഈ മെമ്മറികാർഡ് തൊട്ടടുത്തദിവസം രാവിലെ 9.13 ന് ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സംവിധാനമുള്ള ഷഓമി ഫോണിൽ തുറന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. പിന്നീടാണ് മെമ്മറികാർഡ് അന്വേഷണ സംഘത്തിന്റെ കൈവശമെത്തുന്നത്. അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതിക്കും പിന്നീട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്കും കൈമാറി.

മെമ്മറികാർഡിന്റെ ഹാഷ്‌വാല്യൂവിൽ മാറ്റമുണ്ടെങ്കിലും ഇതിലുള്ള എട്ടുവീഡിയോ ഫയലുകളുടെ ഹാഷ്‌വാല്യൂവിൽ മാറ്റമില്ലെന്നും റിപ്പോർട്ടിലുണ്ട്.

റിപ്പോർട്ടിൽ പറയുന്നത്

 2018 ജനുവരി ഒമ്പതിന് രാത്രി 9.58ന് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള കമ്പ്യൂട്ടറിൽ മെമ്മറികാർഡ് തുറന്നു.

 2018 ഡിസംബർ 13ന് രാത്രി 10.58ന് ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സംവിധാനമുള്ള ഉപകരണത്തിലാണ് തുറന്നത്.

 2021 ജൂലായ് 19ന് ഉച്ചയ്ക്ക് 12.19നും ജിയോനെറ്റ്‌വർക്കിലുള്ള വിവോഫോണിലാണ് തുറന്നത്. ഇതിൽ വാട്ട്സ് ആപ്പ്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം തുടങ്ങിയവയും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.

ചോദ്യങ്ങൾ

 കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറികാർഡ് നിയമപരമായ അനുമതിയില്ലാതെ ആരാണ് കൈകാര്യം ചെയ്തത്
 കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് കഴിഞ്ഞവർഷം ആരാണ് പരിശോധിച്ചത്

 വിവോഫോൺ ആരുടേതാണ്

 കൂടുതൽ അന്വേഷണം

മെമ്മറികാർഡ് ഫോറൻസിക് പരിശോധനയ്ക്ക് നൽകാൻ ഹൈക്കോടതി ജൂലായ് അഞ്ചിനാണ് ഉത്തരവിട്ടത്. തുടർന്ന് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ പരിശോധന നടത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്.

​ അ​ന്വേ​ഷ​ണ​ത്തി​ന് മൂ​ന്നാ​ഴ്ച​ ​കൂ​ടി​ ​വേ​ണം

ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ൽ​ ​കോ​ട​തി​യു​ടെ​ ​ക​സ്റ്റ​ഡി​യി​ലു​ള്ള​ ​മെ​മ്മ​റി​ ​കാ​ർ​ഡി​ന്റെ​ ​ഹാ​ഷ്‌​വാ​ല്യൂ​വി​ൽ​ ​മാ​റ്റ​മു​ണ്ടെ​ന്ന് ​ഫോ​റ​ൻ​സി​ക് ​റി​പ്പോ​ർ​ട്ട് ​ല​ഭി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഇ​ത​ട​ക്ക​മു​ള്ള​ ​വി​വ​ര​ങ്ങ​ൾ​ ​അ​ന്വേ​ഷി​ക്കാ​ൻ​ ​മൂ​ന്നാ​ഴ്ച​ ​കൂ​ടി​ ​സ​മ​യം​ ​വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​സ​ർ​ക്കാ​രും​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​നും​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഉ​പ​ഹ​ർ​ജി​ ​ന​ൽ​കി.
നി​ല​വി​ൽ​ ​ജൂ​ലാ​യ് 15​ന​കം​ ​തു​ട​ര​ന്വേ​ഷ​ണം​ ​പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​മെ​മ്മ​റി​ ​കാ​ർ​ഡി​ന്റെ​ ​ഹാ​ഷ്‌​വാ​ല്യൂ​ 2021​ ​ജൂ​ലാ​യ് 19​ന് ​മാ​റി​യി​ട്ടു​ണ്ടെ​ന്ന​ ​റി​പ്പോ​ർ​ട്ട് ​ഇ​ന്ന​ലെ​യാ​ണ് ​ല​ഭി​ച്ച​ത്.​ ​ഇ​തി​ൽ​ ​അ​ന്വേ​ഷ​ണം​ ​വേ​ണം.​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി​യ​ ​ഫോ​റ​ൻ​സി​ക് ​വി​ദ​ഗ്ദ്ധ​ന്റെ​ ​മൊ​ഴി​യെ​ടു​ക്ക​ണം.​ ​ഇ​തി​നെ​ല്ലാം​ ​പു​റ​മേ​ ​ദി​ലീ​പി​നെ​തി​രാ​യ​ ​തെ​ളി​വു​ക​ൾ​ ​കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന​ ​മു​ൻ​ ​ജ​യി​ൽ​ ​ഡി.​ജി.​പി​ ​ആ​ർ.​ ​ശ്രീ​ലേ​ഖ​യു​ടെ​ ​ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ചും​ ​അ​ന്വേ​ഷി​ക്ക​ണം.​ ​ജോ​ർ​ജേ​ട്ട​ൻ​സ് ​പൂ​ര​മെ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​തൃ​ശൂ​രി​ലെ​ ​ലൊ​ക്കേ​ഷ​നി​ൽ​ ​ദി​ലീ​പും​ ​പ​ൾ​സ​ർ​ ​സു​നി​യും​ ​ഒ​രു​മി​ച്ചു​ ​നി​ൽ​ക്കു​ന്ന​ ​ചി​ത്രം​ ​ഫോ​ട്ടോ​ഷോ​പ്പി​ലൂ​ടെ​ ​ത​യ്യാ​റാ​ക്കി​യ​താ​ണെ​ന്നും​ ​ശ്രീ​ലേ​ഖ​ ​ആ​രോ​പി​ച്ചി​രു​ന്നു.
ദി​ലീ​പ് ​ജ​യി​ലി​ലാ​യി​രു​ന്ന​പ്പോ​ൾ​ ​ശ്രീ​ലേ​ഖ​ ​ജ​യി​ൽ​ ​ഡി.​ജി.​പി​യാ​യി​രു​ന്നു.​ ​ആ​ ​നി​ല​യ്ക്ക് ​ശ്രീ​ലേ​ഖ​യെ​ ​ചോ​ദ്യം​ ​ചെ​യ്യ​ണ​മെ​ന്നും​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​നും​ ​പ്രോ​സി​ക്യൂ​ഷ​നും​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ടു​ന്നു.

 അ​തി​ജീ​വി​ത​യു​ടെ​ ​ഹ​ർ​ജി വെ​ള്ളി​യാ​ഴ്ച​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി

യു​വ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ലെ​ ​തു​ട​ര​ന്വേ​ഷ​ണം​ ​സ​ർ​ക്കാ​ർ​ ​അ​ട്ടി​മ​റി​ക്കു​ന്നെ​ന്ന് ​ആ​രോ​പി​ച്ച് ​അ​തി​ജീ​വി​ത​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​വെ​ള്ളി​യാ​ഴ്‌​ച​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.​ ​അ​തി​ജീ​വി​ത​യു​ടെ​ ​അ​ഭി​ഭാ​ഷ​ക​ ​ടി.​ബി​ ​മി​നി​ ​ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ജ​സ്റ്റി​സ് ​ബെ​ച്ചു​ ​കു​ര്യ​ൻ​ ​തോ​മ​സ് ​ഹ​ർ​ജി​ ​മാ​റ്റി​യ​ത്.​ ​യു​വ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ലെ​ ​മെ​മ്മ​റി​ ​കാ​ർ​ഡി​ന്റെ​ ​ഹാ​ഷ്‌​വാ​ല്യൂ​ ​മാ​റി​യ​തി​നെ​ക്കു​റി​ച്ചു​ള്ള​ ​ഫോ​റ​ൻ​സി​ക് ​പ​രി​ശോ​ധ​നാ​ഫ​ലം​ ​വ​ന്ന​താ​യി​ ​അ​റി​യു​ന്നെ​ന്നും​ ​ഇ​തു​ ​സം​ബ​ന്ധി​ച്ച​ ​വി​വ​ര​ങ്ങ​ൾ​ ​ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും​ ​ഹ​ർ​ജി​ക്കാ​രി​ ​വ്യ​ക്ത​മാ​ക്കി.​ ​ത​ന്റെ​ ​ഹ​ർ​ജി​യി​ൽ​ ​ഈ​ ​പ​രി​ശോ​ധ​നാ​ഫ​ല​ത്തി​ന് ​പ്രാ​ധാ​ന്യ​മു​ള്ള​തി​നാ​ൽ​ ​ഇ​ക്കാ​ര്യം​ ​പ​രി​ശോ​ധി​ക്കാ​ൻ​ ​സ​മ​യം​വേ​ണ​മെ​ന്നും​ ​ഹ​ർ​ജി​ക്കാ​രി​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​തു​ട​ർ​ന്നാ​ണ് ​വെ​ള്ളി​യാ​ഴ്ച​ ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി​യ​ത്.​ ​കോ​ട​തി​യു​ടെ​ ​ക​സ്റ്റ​ഡി​യി​ലു​ള്ള​ ​മെ​മ്മ​റി​കാ​ർ​ഡി​ന്റെ​ ​ഹാ​ഷ് ​വാ​ല്യു​ ​മാ​റി​യ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​അ​നാ​വ​ശ്യ​ ​ആ​രോ​പ​ണ​ങ്ങ​ളാ​ണ് ​ഹ​ർ​ജി​ക്കാ​രി​ ​ഉ​യ​ർ​ത്തു​ന്ന​തെ​ന്നും​ ​കു​റേ​ക്കൂ​ടി​ ​ഗൗ​ര​വ​മാ​യി​ ​വി​ഷ​യ​ത്തെ​ ​സ​മീ​പി​ക്ക​ണ​മെ​ന്നും​ ​സിം​ഗി​ൾ​ബെ​ഞ്ച് ​വാ​ക്കാ​ൽ​ ​പ​റ​ഞ്ഞു.