തൃപ്പൂണിത്തുറ: വിഷരഹിത പച്ചക്കറി ഉത്പാദനം വർദ്ധിപ്പിക്കുക, എല്ലായിടവും കൃഷിയിടമാക്കുക, എല്ലാവരും കൃഷിക്കാരാവുക എന്നീ ലക്ഷ്യങ്ങളോടെ എടയ്ക്കാട്ടുവയൽ പാർപ്പാകോട് 13-ാം വാർഡ് പട്ടികവർഗ സങ്കേതത്തിൽ ഊരുകൂട്ടത്തിന്റെ നേതൃത്വത്തിൽ പച്ചക്കറിക്കൃഷി ആരംഭിച്ചു. വാർഡ് അംഗം കെ.ജി.രവീന്ദ്രനാഥ്, എടയ്ക്കാട്ടുവയൽ കൃഷിഭവൻ കൃഷി ഓഫീസർ ഡൗളിൻ പീറ്റേഴ്സ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് കെ.എം. സുനിൽ, സി.ഡി.എസ് ചെയർപേഴ്സൺ നിഷിത സന്തോഷ്, സി.ഡി.എസ് അംഗം ശാന്ത, ഊരുകൂട്ട പ്രതിനിധി യോഹന്നാൻ, അംഗങ്ങളായ ജാൻസി, ഗീത, കനക, ജയ, കവിത, ഡയാന, സുപ്രിയ, സുപ്രൻ, ബാബു, രൂപേഷ്, ഇന്ദുകല രമണി എന്നിവർ സംബന്ധിച്ചു.