കോതമംഗലം: കേരളത്തിൽ പ്രവർത്തനം ശക്തമാകുന്നതിന്റെ ഭാഗമായി ആം ആദ്മി പാർട്ടി (എ.എ.പി) 16, 17 തിയതികളിൽ വിവരശേഖരണം നടത്തുന്നു. ഇതിന്റെ ഭാഗമായി കോതമംഗലം മണ്ഡലത്തിൽ 17ന് വൈകിട്ട് 4 മണിക്ക് മർച്ചന്റ് ഗസ്റ്റ് ഹൗസിൽ മണ്ഡലം കൺവെൻഷൻ സംഘടിപ്പിക്കും. പ്രവർത്തകർ ഐ.ഡി കാർഡുമായി കൺവെൻഷനിൽ പങ്കെടുക്കണമെന്ന് ഭാരവാഹികളായ എൽദോ പീറ്റർ, എം.എം.രവി, ജിജോ പൗലോസ്, കെ.ജി.ഷിജു, അമൽ തോമസ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.