
കൊച്ചി: ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദ ബ്ലൈൻഡ് ഇൻ ഇന്ത്യ സംഘടിപ്പിക്കുന്ന കാഴ്ചപരിമിതരുടെ മൂന്നാമത് ലോക ട്വന്റി 20ക്കുള്ള ഇന്ത്യൻ സെലക്ഷൻ ക്യാമ്പിലേക്ക് മൂന്ന് മലയാളികളെ തിരഞ്ഞെടുത്തു. പാലക്കാട് സ്വദേശികളായ എൻ.കെ വിഷ്ണു, ജിബിൻ പ്രകാശ്, വർക്കല സ്വദേശിയായ എ.മനീഷ് എന്നിവരാണ് സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കുന്നത്. ജൂലായ് 21 വരെ ബംഗളൂരുവിലാണ് ക്യാമ്പ്. 2012 മുതൽ മനീഷ് ഇന്ത്യൻ ടീമിലുണ്ട്. വിഷ്ണുവും ജിബിനും പുതുമുഖങ്ങളാണ്.