കളമശേരി: പാറശാലയിൽനിന്ന് പെരുമ്പാവൂരിലേക്ക് തടി കയറ്റിവന്ന ലോറി ടി.വി.എസ് ജംഗ്ഷനിൽ മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന തടികൾ റോഡിൽവീണ് ഗതാഗതതടസമുണ്ടായി. ഇന്നലെ വെളുപ്പിന് 5 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ ലോറി ഡ്രൈവർ സ്റ്റീഫനെ പൊലീസും, ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സിഗ്നൽ തെറ്റിച്ച് റോഡിന് കുറുകെവന്ന വാഹനത്തിൽ ഇടിക്കാതെ വെട്ടിച്ചു മാറ്റിയതായിരുന്നു അപകടകാരണം.