df

കൊച്ചി: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യവാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഭാഗമായി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്‌റ്റ് ) 'മത്സ്യം ആരോഗ്യത്തിനും സമൃദ്ധിക്കും' എന്ന വിഷയത്തിൽ 16 ന് കൊച്ചിയിലെ സിഫ്‌റ്റ് ഓഫീസിൽ ദേശീയ പ്രചാരണം സംഘടിപ്പിക്കും.

ആരോഗ്യകരമായ ജീവിതത്തിന് പോഷകസമൃദ്ധമായ ഭക്ഷണമായി മത്സ്യത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ 10ന് ഉദ്ഘാടന ചടങ്ങിൽ എം.പി.ഇ.ഡി.എ ചെയർമാൻ ഡോ.കെ.എൻ. രാഘവൻ മുഖ്യാഥിതിയാകും. ഐ.സി.എ.ആർ ഡപ്യൂട്ടി ഡയറക്ടർ ജനറൽ (ഫിഷറീസ് സയൻസ്) ഡോ.ജെ.കെ. ജേന അദ്ധ്യക്ഷത വഹിക്കും.