അങ്കമാലി: ഡി.വൈ.എഫ്.ഐ അങ്കമാലി സൗത്ത് മേഖലാ കമ്മിറ്റിയുടെയും പാലാരിവട്ടം ചൈതന്യ ഐ ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയാ ക്യാമ്പ് നടന്നു. സംസ്ഥാന കമ്മിറ്റി അംഗം നിഖിൽ ബാബു ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രസിഡന്റ് യദു വേലായുധൻ അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കെ.ഐ. കുരിയാക്കോസ്, നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ്, ലോക്കൽ കമ്മിറ്റി അംഗം ജിജോ ഗർവ്വാസീസ്, ഡോ. നമിത എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി രാഹുൽ രാമചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ദിലീപ് നന്ദിയും പറഞ്ഞു.