കൊച്ചി: ആലുവ പുളിഞ്ചോട്ടിലെ ടർക്കിഷ് മന്തി ഹോട്ടൽ സാമൂഹ്യവിരുദ്ധർ അടിച്ചുതകർക്കുകയും ഉടമയെ ആക്രമിക്കുകയും ചെയ്തതിൽ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഹോട്ടലുകൾക്കെതിരെ ആവർത്തിക്കുന്ന ആക്രമണങ്ങൾ തടയാനും ജീവനും സ്വത്തിനും സംരക്ഷണം നൽകാനും പൊലീസ് നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരനും സെക്രട്ടറി കെ.ടി. റഹിമും ആവശ്യപ്പെട്ടു.