red-care

അങ്കമാലി: കൊവിഡ് ബാധിച്ച് മരണമടഞ്ഞ നായത്തോട് പയ്യപ്പിള്ളി കൊളുവൻ ഡേവീസിന്റെ സംസ്കാര ചടങ്ങുകൾക്ക് സൗകര്യം ഒരുക്കി റെഡ് കെയർ സന്നദ്ധ സേന പ്രവർത്തകർ. നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ്, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ജിജോ ഗർവ്വാസീസ്, ബ്രാഞ്ച് സെക്രട്ടറി വി.കെ. രാജൻ, റെഡ് കെയർ പ്രവർത്തകനായ ഷൈജു വർഗീസ് എന്നിവർ പി.പി.ഇ ക്വിറ്റ് ധരിച്ചാണ് സംസ്കാര ചടങ്ങിന് സൗകര്യം ഒരുക്കിയത്.