
അങ്കമാലി : വാപ്പാലശേരി ദുർഗാംബിക ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷത്തോടനുബന്ധിച്ച് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ക്ഷേത്രം ഭാരവാഹികൾ ആദരിച്ചു . ക്ഷേത്രം കൺവീനർ വി.സി. ലാലുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം നെടുമ്പാശേരി ഗ്രാമ പഞ്ചായത്ത് അംഗം എ.വി. സുനിൽ ഉദ്ഘാടനം ചെയ്തു. കേരള ക്ഷേത്രസംരക്ഷണ സമിതി താലൂക് സെക്രട്ടറി എൻ.ടി. ബാബു കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. വാദ്യോപകരണ നിർമാണ രംഗത്തെ പ്രമുഖ വ്യക്തിത്വം സി.വി വിനോദിനെ ക്ഷേത്രം ഭാരവാഹികൾ പൊന്നാട അണിയിച്ചു. ക്ഷേത്രം ഭാരവാഹികളായ കെ.എൻ. കൃഷ്ണൻ , കെ.എ പുരുഷോത്തമൻ , കെ .ജി. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.