തൃക്കാക്കര: പ്രളയഫണ്ട് തട്ടിപ്പിന്റെ അന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്തുവിടാത്തത് ഉദ്യോഗസ്ഥരെ രക്ഷിക്കാനാണെന്ന് കെ.പി.സി.സി ജന:സെക്രട്ടറി ദീപ്തി മേരി വർഗീസ് പറഞ്ഞു. ഡോ.എ.കൗശിഗൻ റിപ്പോർട്ട് പുറത്തുവിടുക, തട്ടിപ്പിൽ പങ്കാളിയായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, അനധികൃതമായി തുക കൈപ്പറ്റിയവരിൽനിന്ന് തുക തിരിച്ചുപിടിക്കുക, ട്രഷറി വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടന്ന കണ്ണുകെട്ടി സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. പ്രളയഫണ്ട് തട്ടിപ്പ് കേസ് അന്വേഷിച്ച ലാൻഡ് റവന്യൂ 2020 ജൂൺ രണ്ടിന് ജോയിന്റ് കമ്മിഷണർ ഡോ.എ. കൗശിഗന്റെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത് സംബന്ധിച്ച് കൗമുദി വർത്തകളെത്തുടർന്നാണ് പ്രതിഷേധം.
യൂത്ത് കോൺഗ്രസ് തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡന്റ് സുജിത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ലിജോ ജോസ്, ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എം.എസ് അനിൽകുമാർ, ഡി.സി.സി സെക്രട്ടറി പി.കെ അബ്ദുൽ റഹ്മാൻ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്മാരായ റൂബൻ പൈനാക്കി, ഷാന അലി, ബാബു ആന്റണി, പ്രഭുകുമാർ, അൻഷാദ് അലിയാർ, റസ്സൽ മുഹമ്മദ്, മണ്ഡലം പ്രസിഡന്റുമാരായ സിന്റോ ജോയ്, കെ.എം.മൻസൂർ, ജിതിൻ വെണ്ണല, സനൽ പാലാരിവട്ടം, നിബിൻ ഇടപ്പള്ളി, സെന്തിൽ കടവന്ത്ര, ജർജിസ് തമ്മനം,ആംബ്രോസ് തുതീയൂർ തുടങ്ങിയവർ സംസാരിച്ചു.