മൂവാറ്റുപുഴ: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ 16ന് രാവിലെ 10 മണിക്ക് വിജ്ഞാനോത്സവം, മാതൃസംഗമം, എസ്.എസ്.എൽ. സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് സ്നേഹാദരം, സഹപാഠിക്കൊരു സ്നേഹവീട് എന്നീ പരിപാടികൾ നടക്കും. എം.എൽ.എമാരായ കെ.ടി.ജലീൽ,​ പി.വി.ശ്രീനിജൻ എന്നിവർ ഉദ്ഘാടനം ചെയ്യും. സ്വന്തമായി വീടില്ലാത്ത വിദ്യാർത്ഥിക്കായുള്ള സ്നേഹവീടിന്റെ നിർമ്മാണോദ്ഘാടനവും നടക്കും.