
കൊച്ചി: മൂന്നുവർഷത്തിനകം 250 കോടി രൂപയുടെ നിക്ഷേപങ്ങൾ സമാഹരിക്കാനും 100 കോടി രൂപയുടെ ബിസിനസ് നേടാനും സംരഭക കൂട്ടായ്‌മയായ വിജയീ ഭവ അലുംമ്‌നി (വി.ബി.എ)യുടെ നേതൃത്വത്തിൽ ബിസിനസ് നെറ്റ് വർക്കിംഗ് പ്ലാറ്റ്‌ഫോം രൂപീകരിച്ചു. 100 വി.ബി ടോക്‌സ് ബിസിനസ് മീറ്റുകൾ ഇതിനായി സംഘടിപ്പിക്കുമെന്ന് വി.ബി.എ സെക്രട്ടറി ബാബു ജോസ് പറഞ്ഞു. കൊച്ചിയിൽ 26ന് നെറ്റ് വർക്കിംഗ് മീറ്റ് സംഘടിപ്പിക്കും. പുതിയ ബിസിനസ് ആശയങ്ങൾക്ക് വ്യക്തികളിൽ നിന്നും എയ്ഞ്ചൽ ഇൻവെസ്റ്റേഴ്‌സിൽ നിന്നും നിക്ഷേപം സമാഹരിക്കാൻ സഹായിക്കും.
2014ൽ ആരംഭിച്ച സംരഭക കൂട്ടായ്‌മയാണ് വിജയീ ഭവ അലുംമ്‌നി.