നെട്ടൂർ: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു) നെട്ടൂർ യൂണിറ്റ് കൺവെൻഷനും അംഗത്വ വിതരണോദ്ഘാടനവും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.മുരളീധരൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൻ.കെ.അബ്ദുൾ മജീദ് അദ്ധ്യക്ഷനായി. ടി.പി.ആന്റണി അംഗത്വ വിതരണം നടത്തി. കെ.കെ.സുരേന്ദ്രൻ, സി.എസ്.ശശിധരൻ, കെ.ആർ.ജോസഫ്, സി.കെ.വേണു, എൻ.സി.അഗസ്റ്റിൻ, കെ.എക്സ്.ജോസഫ്, എം.കെ.ദേവദാസ് എന്നിവർ സംസാരിച്ചു.