പെരുമ്പാവൂർ: കുറിച്ചിലക്കോട് ഗവ.എൽ.പി.സ്‌കൂളിലെ വിദ്യാരംഗം കലാ സാഹിത്യവേദി, പുസ്തകമിത്ര എന്നിവയുടെ ഉദ്ഘാടനം ബാലസാഹിത്യകാരൻ ഇ.വി.നാരായണൻ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ബിനു മാതംപറംമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് മിനി ജോസഫ്, എ.പി. ഉമ, സ്നേഹ വിജിൽ, കെ.ആർ.സുമ, എൽബി കുര്യക്കോസ് എന്നിവർ സംസാരിച്ചു.