മരട്: വനിതാ കമ്മീഷന്റെയും മരട് മുനിസിപ്പാലിറ്റിയുടെയും കൊച്ചി അർബൻ 3 ഐ.സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്ത്രീ ശാക്തീകരണ ശില്പശാല നടത്തി. വനിതാ കമ്മീഷൻ അംഗം അഡ്വ.ഷിജി ശിവജി ഉദ്ഘാടനം ചെയ്തു. മരട് നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി.രാജേഷ്, ചന്ദ്രകലാധരൻ, അജിത നന്ദകുമാർ, കൗൺസിലർമാരായ സി.ആർ.ഷാനവാസ്, ജയ ജോസഫ്, മോളി സെന്നി, ശാലിനി അനിൽരാജ്, സി.ഡി.പി.ഒ ശുഭ കെ. നായർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ബ്രിന്റോ നെൽസൺ, എ.പി.രേണുക എന്നിവർ സംസാരിച്ചു.അഡ്വ.സുമേഷ്, ഡാർലിൻ ഡൊണാൾഡ് എന്നിവർ ക്ലാസുകൾ നയിച്ചു.