കളമശേരി: ഫാക്ട് ഈസ്റ്റേൺ സ്ക്കൂളിന് പൂർവ്വ വിദ്യാർത്ഥിയും ഏലൂർ മുനിസിപ്പാലിറ്റി മുൻ കൗൺസിലറുമായ ജോസഫ് ഷെറി സൗണ്ട് സിസ്റ്റം നൽകി. ഹെഡ്മിസ്ട്രസ് കെ. അനിത ഏറ്റുവാങ്ങി. വാർഡ് കൗൺസിലറും സ്കൂൾ വികസന സമിതി ചെയർമാനുമായ മാഹിൻ, സ്റ്റാഫ് സെക്രട്ടറി എം. ഷക്കീല ബീവി, എം.വിദ്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.