പട്ടിമറ്റം: വായനപക്ഷാചരണ സമാപനത്തോടനുബന്ധിച്ച് പട്ടിമറ്റം ജയഭാരത് വായനശാല മേഖലയിലെ കലാപ്രതിഭകളെ ആദരിച്ചു. ഗ്രന്ഥശാലാസംഘം കുന്നത്തുനാട് പഞ്ചായത്തുസമിതി പ്രസിഡന്റ് പി.എൻ. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം.പി. ജോസഫ് അദ്ധ്യക്ഷനായി.
ആറ് പതിറ്റാണ്ടായി കഥാപ്രസംഗരംഗത്ത് പ്രവർത്തിക്കുന്ന ആർ.പി. നായർ, കീബോർഡിസ്റ്റ് പി.ആർ. സജീവൻ, തബലിസ്റ്റ് നടേശൻ, റിഥമിസ്റ്റ് എം.എ. വിജയൻ എന്നിവരെയാണ് ആദരിച്ചത്.
കെ. പ്രഭാകരൻ, കെ.എം. പരീത് പിള്ള, വായനശാലാ സെക്രട്ടറി സുരേഷ്ബാബു, എ.പി. കുഞ്ഞുമുഹമ്മദ്, രഞ്ജിത്ത് അബ്ദു, ഷൈജ അനിൽ, ടി.വി. യോഹന്നാൻ, ശ്യാമളാ സുരേഷ്, കെ.വി. അയ്യപ്പൻകൂട്ടി, അനീഷ് കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.