
കൊച്ചി: ഐസിസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്‌തതുമായി ബന്ധപ്പെട്ട് കണ്ണൂർ വളപട്ടണം പൊലീസ് രജിസ്റ്റർചെയ്ത കേസിൽ വിചാരണക്കോടതി ഇന്ന് വിധിപറയും. ഒന്നുമുതൽ മൂന്നുവരെ പ്രതികളായ കണ്ണൂർ മണ്ടേരി സ്വദേശി മിഥിലജ്, ചെക്കിക്കുളം സ്വദേശി അബ്ദുൾ റസാഖ്, യു.കെ. ഹംസ എന്നിവർ കുറ്റക്കാരാണെന്ന് ജൂലായ് 12ന് എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി കണ്ടെത്തിയിരുന്നു. കണ്ണൂർ വളപട്ടണം പൊലീസ് 2017ൽ രജിസ്റ്റർചെയ്ത കേസിൽ യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങൾ ഉൾപ്പെടുത്തിയതോടെ അന്വേഷണം എൻ.ഐ.എയ്ക്ക് കൈമാറിയിരുന്നു. ഒമ്പതു യുവാക്കളെ പ്രതികൾ സിറിയയിലേക്ക് കടത്തി ഐസിസിൽ ചേർത്തെന്നും ഇതിൽ അഞ്ചുപേർ യുദ്ധത്തിൽ മരിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.