road

രാമമംഗലം: മണീട് മീമ്പാറ റോഡ് തകർന്നു. ഇതു വഴിയുള്ള യാത്ര ദുഷ്കരമായി. റോഡ് അറ്റകുറ്റപ്പണി തുടങ്ങാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിലെ കുഴികളിൽ വാഴനട്ട് പ്രതിഷേധിച്ചു. നെച്ചൂർ ഭാഗത്ത് കുഴികളിൽ വെള്ളംനിറഞ്ഞതോട‌െ അപകടങ്ങളും പതിവായി. ഇതോടെയാണ് നാട്ടുകാർ വാഴനട്ട് പ്രതിഷേധിച്ചത്.