പറവൂർ: പറവൂർ കാർഷിക ഗ്രാമവികസന ബാങ്കിലെ ജീവനക്കാരിയെ സമൂഹമാദ്ധ്യങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ മാഞ്ഞാലി സ്വദേശി മുഹമ്മദ് സലിമിനെതിരെ പറവൂർ പൊലീസ് കേസെടുത്തു. രണ്ട് മാസം മുമ്പ് ബാങ്കിലെ അഞ്ച് വനിതാ ജീവനക്കാരും ബാങ്ക് പ്രസിഡന്റും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ആലുവ റൂറൽ എസ്.പിക്കും പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് കേസെടുത്തില്ല. ഇതിനെതിരെ ബാങ്കിലെ ഒരു ജീവനക്കാരി പറവൂർ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹർജിയെത്തുടർന്ന് കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിടുകയായിരുന്നു.