മരട്: ബി.ഡി.ജെ.എസ് തൃപ്പൂണിത്തുറ നിയോജകമണ്ഡലം സമ്മേളനം 17ന് രാവിലെ 10ന് കുമ്പളം പട്ടാര്യസമാജം ഓഡിറ്റോറിയത്തിൽ നടക്കും. മുതിർന്ന അംഗം പി.കെ.പ്രസാദ് പതാക ഉയർത്തും. സ്പൈസസ് ബോർഡ് ചെയർമാനും ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ എ.ജി. തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തും. തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് സി.കെ.ദിലീപ് അദ്ധ്യക്ഷനാകും.
സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. ജ്യോതിഷ് പുരസ്കാരവിതരണം നടത്തും. സംസ്ഥാന ട്രഷറർ അനിരുദ്ധ് കാർത്തികേയൻ സംഘടനാസന്ദേശം നൽകും. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, മഹിളാസേന ജില്ലാ പ്രസിഡന്റ് അഡ്വ.വി.ആർ. രമിത, യുവജനസേന ജില്ലാ പ്രസിഡന്റ് സതീഷ് കാക്കനാട്, ബി.ഡി.ജെ.എസ് എറണാകുളം മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ, തൃക്കാക്കര മണ്ഡലം പ്രസിഡന്റ് വി.ടി. ഹരിദാസ്, കൊച്ചി മണ്ഡലം പ്രസിഡന്റ് പി.ബി. സുജിത്ത്, തൃപ്പൂണിത്തുറ മണ്ഡലം വൈസ് പ്രസിഡന്റുമാരായ സുരേഷ് കുമ്പളം, അനീഷ് തോട്ടുങ്കൽ, മണ്ഡലം സെക്രട്ടറിമാരായ ഉമേഷ് ഉല്ലാസ്, അമൽദേവ്, ജോ. സെക്രട്ടറി അനി തുരുത്തിയിൽ, കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് എ.ടി. രാജേഷ് എന്നിവർ സംസാരിക്കും.