കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എഫ്.എ.സി.ടിയിൽ ദീർഘകാല കരാർ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ഫാക്ടിലെ 5 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ആഗസ്റ്റ് 25ന് 24 മണിക്കൂർ പണിമുടക്ക് നടത്തും.
ട്രേഡ് യൂണിയൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദ്യോഗമണ്ഡൽ ടൈംഗേറ്റിൽ നടന്ന പ്രതിഷേധ സംഗമം ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി അഡ്വ. കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടിയു ദേശീയ സെക്രട്ടറിയും ജി.സി.ഡി.എ ചെയർമാനുമായ കെ. ചന്ദ്രൻപിള്ള, സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, നേതാക്കളായ എം.ടി. നിക്സൻ, ടി.എം. സഹീർ, പി.എം. അയൂബ്, വി.എ. നാസർ, പി.എസ്. സെൻ, ഇ.ജെ. മാർട്ടിൻ, വി. മോഹൻകുമാർ, പി.വി. ജോസ്, അജിത്കുമാർ, എ. വിശ്വനാഥൻ, കെ. തുളസീധരൻ പിള്ള, പി.എം. അലി,
സനോജ് മോഹൻ, പി.ഡി. ജോൺസൺ, പി.എസ്. നാസിം തുടങ്ങിയവർ സംസാരിച്ചു.